Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toofan Warriors

തൂ​​​ഫാ​​​ന്‍ വാ​​​രി​​​യ​​​റാ​​​യി മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍

കോ​​​ട്ട​​​യം: മ​​​ദ്യ​​​ല​​​ഹ​​​രി മാ​​​ഫി​​​യാ​​​യു​​​ടെ വേ​​​ര​​​റ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി പോ​​​ലീ​​​സ് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ചേ​​​ര്‍ന്ന് ആ​​​രം​​​ഭി​​​ച്ച ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍റെ വാ​​​രി​​​യ​​​റാ​​​യി കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍.

ദീ​​​പി​​​ക ഐ​​​ക്ക​​​ണ്‍സ് ഓ​​​ഫ് സ​​​ക്‌​​​സ​​​സി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം നി​​​ര്‍വ​​​ഹി​​​ക്കാ​​​നെ​​​ത്തി​​​യ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യാ​​​ണ് ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ലി​​​നെ ബാ​​​ഡ്ജ് അ​​​ണി​​​യി​​​ച്ച് തൂ​​​ഫാ​​​ന്‍ വാ​​​രി​​​യ​​​റാ​​​ക്കി​​​യ​​​ത്.

കേ​​​ര​​​ളം കാ​​​ത്തി​​​രു​​​ന്ന ഓ​​​പ്പ​​​റേ​​​ഷ​​​നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി തു​​​ട​​​ക്ക​​​മി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും സ​​​മ​​​കാ​​​ലി​​​ക കേ​​​ര​​​ള​​​ത്തി​​​നു​​​ള്ള ഉ​​ത്ത​​ര​​​മാ​​​ണ് ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​നെ​​​ന്നും മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ പ​​​റ​​​ഞ്ഞു. ന​​​മ്മു​​​ടെ യു​​​വ ത​​​ല​​​മു​​​റ മ​​​ദ്യ ല​​​ഹ​​​രി മാ​​​ഫി​​​യ​​​ക​​​ളു​​​ടെ ച​​​തി​​​ക്കു​​​ഴി​​​യി​​​ല്‍ വീ​​​ണി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഒ​​​രു​​​പാ​​​ട് മാ​​​താ​​​പി​​​താ​​​ക്ക​​​ളും അ​​​മ്മ​​​മാ​​​രും മ​​​ക്ക​​​ളെ​​​യോ​​​ര്‍ത്ത് വി​​​ല​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഉ​​​ണ​​​ര്‍ന്നു പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍ ആ​​​രം​​​ഭി​​​ച്ച ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​ക്ക് ഹൃ​​​ദ​​​യം നി​​​റ​​​ഞ്ഞ അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ള്‍ നേ​​​രു​​​ന്ന​​​താ​​​യും മാ​​​ര്‍ പു​​​ളി​​​ക്ക​​​ല്‍ പ​​​റ​​​ഞ്ഞു.

വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ന്‍റെ നി​​​കു​​​തി കു​​​റ​​​യ്ക്കാ​​​നു​​​ള്ള സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യോ​​​ട് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഭാ​​​വ​​​നാ​​​ത്മ​​​ക​​​മാ​​​യ ബ​​​ജ​​​റ്റാ​​​ണ് സ​​​ർ​​ക്കാ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

എ​​​ന്നാ​​​ല്‍ വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ന്‍റെ നി​​​കു​​​തി കു​​​റ​​​യ്ക്കു​​​ന്ന ബ​​​ജ​​​റ്റി​​​ലെ പ​​​രാ​​​മാ​​​ര്‍ശം അ​​​ങ്ങേ​​​യ​​​റ്റം പ്ര​​​തി​​​ഷേ​​​ധാ​​​ര്‍ഹ​​​മാ​​​ണെ​​​ന്നും ബ​​​ജ​​​റ്റി​​​ന്‍റെ ശോ​​​ഭ കെ​​​ടു​​​ത്തു​​​മെ​​​ന്നും ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up